---
title: "മലയാളി നഴ്‌സ് ദുബായിൽ ചികിത്സയിലിരിക്കെ മരിച്ചു"
english_title: "Malappuram Nilambur Native Nurse Soumya Augustine Dies During Treatment In Dubai Rashid Hospital"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/383331/ dubai-malappuram-nilambur-nurse-soumya-augustine-dies-rashid-hospital-chem bukkadavu"
published_at: "2026-09-18T19:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aad43484ee41_dubai-malappuram-nilambur-nurse-soumya-augustine-dies-rashid-hospital-chem_bukkadavu.jpg"
keywords: ["Dubai Nurse Death", "Malayali Death", "Dubai News"]
---

# മലയാളി നഴ്‌സ് ദുബായിൽ ചികിത്സയിലിരിക്കെ മരിച്ചു

> **Lead Summary:** ദുബായ്: മലപ്പുറം നിലമ്പൂർ സ്വദേശിയായ നഴ്‌സ് ദുബായിൽ ചികിത്സയിലിരിക്കെ മരിച്ചു. നിലമ്പൂർ ചെമ്പുക്കടവ് കളപ്പുരയ്ക്കൽ സൗമ്യ അഗസ്റ്റിൻ ആണ് മരിച്ചത്. 41 വയസ്സായിരുന്നു.

## Article Content

ദുബായ്: മലപ്പുറം നിലമ്പൂർ സ്വദേശിയായ നഴ്‌സ് ദുബായിൽ ചികിത്സയിലിരിക്കെ മരിച്ചു. നിലമ്പൂർ ചെമ്പുക്കടവ് കളപ്പുരയ്ക്കൽ സൗമ്യ അഗസ്റ്റിൻ ആണ് മരിച്ചത്. 41 വയസ്സായിരുന്നു.

ദുബായ് റാഷിദ് ആശുപത്രിലെ നഴ്‌സായിരുന്ന സൗമ്യ കുറച്ചുനാളുകളായി അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്നു. ദുബായിൽ ജോലിചെയ്യുന്ന ജെനീഷ് ആണ് ഭർത്താവ്.

മൂന്ന് മക്കളുണ്ട്. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.

**English Summary:**

A nurse from Malappuram Nilambur died while under treatment in Dubai. Deceased is Soumya Augustine, 41, of Kalappurakkal, Chembukkadavu, Nilambur, who was working as nurse at Dubai Rashid Hospital. She was undergoing treatment for illness for some time. Her husband Jeneesh also works in Dubai. They have three children. Relatives said body will be brought home after completing formalities.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/383331/ dubai-malappuram-nilambur-nurse-soumya-augustine-dies-rashid-hospital-chem bukkadavu)